falahiyya
  • February, 19 2020
  • Falahiyya Admin
Cultural Activities

'AZADI' Falahiya College Magazine 2019-20 Released

മലപ്പുറം : ഫലാഹിയാ കോളേജ് സ്റ്റുഡന്റസ് യൂണിയൻ പ്രസിദ്ധീകരിച്ച  2019-20 വർഷത്തേക്കുള്ള കോളേജ് മാഗസിൻ 'AZADI' , തിരൂർക്കാട് ഇലാഹിയാ കോളേജ് പ്രിൻസിപ്പൽ ഡോ. സബാഹ് പ്രകാശനം ചെയ്തു . എഴുത്തിലൂടെയും കലയുടെയും വിദ്യാർത്ഥികൾ മാഗസിനിൽ അവരുടെ കഴിവുകൾ അടയാളപ്പെടുത്തി. മാഗസിൻ , ഇപ്രാവശ്യം ടൈപ്പ് ചെയ്തു പ്രിന്റഡ് രൂപത്തിലാണ് പുറത്തിറക്കിയത് . പ്രകാശന ചടങ്ങിൽ ഫലാഹിയാ കോളേജ് പ്രിൻസിപ്പാൾ വി. ടി . അബ്ദുസ്സമദ് അധ്യക്ഷത വഹിച്ചു . സ്റ്റാഫ് എഡിറ്റർ ബഷീർ അഹ്‌മദ്‌ 'AZADI" സമർപ്പണം ചെയ്തു . അസ്സോസിയേറ്റ് എഡിറ്റർ സമയ ടീച്ചർ , സ്റ്റുഡന്റ് എഡിറ്റർ ഫിദ .സി , വൈസ് പ്രിൻസിപ്പാൾ ഖാലിദ് മാസ്റ്റർ , ഫസ്‌ലിയാ എന്നിവർ സംസാരിച്ചു .

ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി ഹുസൈൻ മാസ്റ്റർ സ്വഗതവും FINE ARTS സെക്രട്ടറി മുഹമ്മദ് സലിം നന്ദിയും പറഞ്ഞു.