falahiyya
  • April, 07 2021
  • Falahiyya Admin
Cultural Activities

മാഗസിൻ പ്രകാശനം

മാഗസിൻ & സി എച്ച് സ്മരണിക പ്രകാശനം

മലപ്പുറം : മലപ്പുറം ഫലാഹിയ കോളേജ് സ്റ്റുഡന്റ് മാഗസീന്റെയും സി.എച്ച് സ്മരണികയുടെയും പ്രകാശനം കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു . അബീർ മെഡിക്കൽ ഗ്രൂപ് എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ . പി കെ അബ്ദുസ്സമദ് മാഗസിൻ പ്രകാശനം നിർവഹിച്ചു . സി.എച്ച് സ്മരണികയുടെ പ്രകാശനം , ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ശ്രീ . സലിം മമ്പാട് നിർവഹിച്ചു . ചടങ്ങിൽ ഫലാഹിയ കോളേജ് പ്രിൻസിപ്പാൾ ശ്രീ. വി ടി അബ്ദുസ്സമദ് അധ്യക്ഷത വഹിച്ചു . സ്റ്റാഫ് എഡിറ്റർ സുമയ്യ കെ . എം മാഗസിൻ സമർപ്പണം നടത്തി . മാഗസിന്റെ വഴികളിലൂടെ എന്ന വിഷയത്തിൽ സ്റ്റുഡന്റ് എഡിറ്റർ സയ്യിദ് ബിഷിർ തങ്ങൾ സംസാരിച്ചു . വൈസ് പ്രിൻസിപ്പാൾ ശ്രീ ഖാലിദ് മാസ്റ്റർ ചടങ്ങിന് ആശംസകൾ നേർന്നു . അസിസ്റ്റന്റ് എഡിറ്റർ ബഷീർ അഹ്‌മദ്‌ സ്വാഗതവും ഫിദ . സി നന്ദിയും പറഞ്ഞു .